ജയത്തോടെ മലേഷ്യ ടൂർ അവസാനിപ്പിച്ച് ഈസ്റ്റ് ബംഗാൾ

Newsroom

മലേഷ്യയിൽ പ്രീസീസൺ യാത്രയിലെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് വിജയം. ഇന്ന് ഈസ്റ്റ് ബംഗാളിന്റെ മലേഷ്യയിലെ മലേഷ്യൻ ക്ലബായ UITM എഫ് സിയുടെ റിസേർവ്സിനെ ആണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. എൻറികെ എസ്കേഡയാണ് ഈസ്റ്റ് ബംഗാളിനായി ഇന്ന് ഗോൾ നേടിയത്.

പ്രീ സീസൺ ടൂർ അവസാനിപ്പിച്ച് ഇന്ന് ഈസ്റ്റ് ബംഗാൾ ഇന്ത്യയിലേക്ക് മടങ്ങും. ഐ ലീഗിന് മുമ്പ് ഒരു സൗഹൃദ മത്സരം കൂടെ ഈസ്റ്റ് ബംഗാൾ കളിക്കാൻ സാധ്യതയുണ്ട്.