മലയാളി താരം ജെസിൻ നേടിയ ഗോളിൽ ഈസ്റ്റ് ബംഗാളിന് വിജയം

Newsroom

ജെസിൻ തന്റെ ഗോൾ ആഘോഷിക്കുന്നു
Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ ഹീറോ ആയി മലയാളി താരം ജെസിൻ ടി. ഇന്ന് ഭവാനിപൂരിനെ നേരിട്ട ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ജെസിൻ ആണ് ആ ഏക ഗോൾ നേടിയത്. മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ. പെനാൾട്ടി വിജയിച്ച ജെസിൻ സമ്മർദ്ദം ഇല്ലാതെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

ജെസിൻ തന്റെ ഗോൾ ആഘോഷിക്കുന്നു
ജെസിൻ തന്റെ ഗോൾ ആഘോഷിക്കുന്നു

ഈ വിജയത്തോടെ കൊൽക്കത്ത ഫുട്ബോൾ ലീഗ് ഗ്രൂപ്പ് ബിയിൽ ഈസ്റ്റ് ബംഗാൾ ഒന്നാമത് തുടരുകയാണ്‌. 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 വിജയവും ഒരു സമനിലയുമായി 25 പോയിന്റുമായാണ് ഈസ്റ്റ് ബംഗാൾ ഒന്നാമത് നിൽക്കുന്നത്. ഭവാനിപൂർ 19 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.