റഷ്യയുമായി സൗഹൃദ മത്സരം കളിക്കാൻ ബോസ്നിയ, കളിക്കില്ലെന്ന് സൂപ്പർ താരങ്ങൾ

na

87a66b52 7ff5 44e9 8122 9fe0b135cfda

റഷ്യയുമായി സൗഹൃദ മത്സരം പ്രഖ്യാപിച്ച ബോസ്‌നിയൻ ഫുടബോൾ അസോസിയേഷന് എതിരെ കടുത്ത പ്രതികരണവുമായി ടീമിലെ സീനിയർ താരങ്ങളായ എഡിൻ ജെക്കോയും, പിയാനിച്ചും രംഗത്ത്. മത്സരത്തിൽ തങ്ങൾ കളിക്കാൻ തയ്യാറല്ലെന്ന് ഇരുവരും പരസ്യമായി തന്നെ പ്രഖ്യാപിച്ചു.

റഷ്യ

യുക്രൈൻ യുദ്ധത്തിൽ റഷ്യയെ ഫിഫ വിലക്കി എങ്കിലും അവരുമായി നവംബർ 19 ന് സെന്റ് പീറ്റേഴ്‌സ്ബെർഗിലാണ് മത്സരം സംഘടിപ്പിക്കാൻ ബോസ്‌നിയൻ ഫുടബോൾ അസോസിയേഷൻ തീരുമാനിച്ചത്. പ്രഖ്യാപനം വന്ന ഉടൻ തന്നെ രൂക്ഷ വിമർശനമാണ് ഇതിന് എതിരെ ഉയർന്നത്. നിലവിൽ ടീമിന്റെ ക്യാപ്റ്റനായ ജെക്കോ തന്റെ തീരുമാനം അസോസിയേഷന് അറിയാം എന്നും ഈ അവസരത്തിൽ താൻ ഉക്രയിൻ ജനതക്ക് ഒപ്പമാണ് എന്നും പ്രഖ്യാപിച്ചു. ടീമിലെ മറ്റൊരു പ്രധാന അംഗമായ പിയാനിച് തീരുമാനം അങ്ങേയറ്റം മോശം ആണെന്നും തീരുമാനം തന്നെ ഏറെ നിരാശപ്പെടുത്തി എന്നുമാണ് പറഞ്ഞത്.

കഴിഞ നവംബറിൽ ആണ് റഷ്യ അവസാനമായി ഒരു ഫുടബോൾ മത്സരം കളിച്ചത്. റഷ്യൻ ക്ലബ്ബ്കളോ , ദേശീയ ടീമോ തങ്ങളുടെ ഒരു മത്സരത്തിലും പങ്കെടുക്കെണ്ടതില്ല എന്ന് നേരത്തെ തന്നെ യുവേഫയും ഫിഫയും നിലപാട് എടുത്തിരുന്നു.