ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു, ഡിബാല ബൊളീവിയക്ക് എതിരെയും കളിക്കില്ല

Newsroom

അർജന്റീനൻ താരം ഡിബാല അർജന്റീനയുടെ അടുത്ത മത്സരത്തിലും കളിക്കില്ല. ബൊളീവിയക്ക് എതിരായ മത്സരത്തിൽ ഡിബാല ഉണ്ടാവില്ല എന്ന് അർജന്റീന തന്നെ ഔദ്യോഗികമായി അറിയിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണമാണ് ഡിബാല കളിക്കാത്തത്. കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനെതിരെയും ഡിബാല കളിച്ചിരുന്നില്ല. താരത്തിന്റെ പരിക്ക് മാറി എങ്കിലും മറ്റ് അസുഖങ്ങൾ ആണ് ഡിബാലയ്ക്ക് പ്രശ്ന്മാകുന്നത്.

ബൊളീവിയക്ക് എതിരെ കളിക്കില്ല എങ്കിലും ടീമിനൊപ്പം ഡിബാല സഞ്ചരിക്കും. ഈ സീസൺ തുടങ്ങിയത് മുതൽ ഡിബാലയ്ക്ക് പരിക്കായിരുന്നു. കഴിഞ്ഞ സീസൺ അവസാനം ഏറ്റ പരിക്ക് കാരണമായിരുന്നു അവസാന രണ്ടു മാസമായി ഡിബാല പുറത്ത് ഇരുന്നത്. അടുത്ത ആഴ്ച നടക്കുന്ന സീരി എ മത്സരത്തിൽ ഡിബാല ഇറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.