റോമ ഫോർവേഡ് പൗലോ ഡിബാലയുടെ നിലവിലെ കരാറിൽ രണ്ട് റിലീസ് ക്ലോസുകളുണ്ടെന്ന് ഫബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. റോം ആസ്ഥാനമായുള്ള ക്ലബിൽ നിന്ന് യൂറോപ്പിലെ വലിയ ക്ലബുകളിൽ ഒന്നിലേക്ക് മാറാൻ അർജന്റീനക്കാരൻ ആഗ്രഹിക്കുന്നുണ്ട്.
ഇറ്റാലിയൻ ക്ലബുകൾക്ക് 20 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകി ഡിബാലയെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാം. എന്നാൽ ഇറ്റാലിയൻ ക്ലബുകൾ ആണ് റിലീഷ് ക്ലോസ് നൽകുന്നത് എങ്കിൽ ഡിബാലയുടെ വേതനം 3.8 മില്യൺ യൂറോയിൽ നിന്ന് 6 മില്യണായി ഉയർത്തിയാൽ റോമക്ക് താരത്തെ നിലനിർത്താൻ ആകും. അത്തരത്തിൽ ഒരു വ്യവസ്ഥ കരാറിൽ ഉണ്ട്.
ഇറ്റലിക്ക് പുറത്ത് നിന്നുള്ള ക്ലബ്ബുകൾക്ക് 12 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് മതി ഡിബാലയെ സൈൻ ചെയ്യാൻ. അത്തരം നീക്കങ്ങളിൽ ഡിബാലയ്ക്ക് ആകും അന്തിമമായ തീരുമാനം എടുക്കനുള്ള അവകാശം. യുവന്റസ് വിട്ട് കഴിഞ്ഞ സീസണിൽ ആയിരുന്നു ഡിബാല റോമയിൽ എത്തിയത്. റോമിൽ അദ്ദേഹം തന്റെ ഫോം തിരികെ കണ്ടെത്തി.
2015 മുതൽ യുവന്റസിനൊപ്പമായിരുന്നു ഡിബാല, അവിടെയുള്ള സമയത്ത് ക്ലബ്ബിന്റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു. 28 കാരനായ താരം ക്ലബ്ബിനൊപ്പം അഞ്ച് സീരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയ ട്രോഫികളും നേടിയിട്ടുണ്ട്. എന്നാൽ അവസാനം മാനേജ്മെന്റുമായി തെറ്റി ക്ലബ് വിടുകയായിരുന്നു.