ലോക ഫുട്ബോളിലെ അപൂർവ്വ ഭാഗ്യത്തിന്റെ ഇപ്പോഴത്തെ ഏക ഉടമ താൻ മാത്രം – ഡിബാല

ലോക ഫുട്ബോളിലെ അപൂർവ്വ ഭാഗ്യത്തിന്റെ ഉടമായാണ് താൻ എന്ന് അർജന്റീനൻ താരം ഡിബാല. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഒപ്പം കളിക്കാൻ കഴിയുക എന്ന കാാര്യത്തിനെയാണ് തന്റെ അപൂർവ്വ ഭാഗ്യമായി ഡിബാല കാണുന്നത്. ഇപ്പോൾ ലോക ഫുട്ബോളിൽ തനിക്ക് മാത്രമെ ഈ ഭാഗ്യം ഉള്ളൂ എന്നും ഡിബാല പറയുന്നു.

യുവന്റസിൽ ഈ സീസണിൽ ക്രിസ്റ്റ്യാനോ എത്തിയതോടെ ആണ് ഈ ഭാഗ്യം ഡിബാലയ്ക്ക് കൈവന്നത്. അർജന്റീനൻ ടീമിൽ മെസ്സിയും ഡിബാലയും, യുവന്റസിൽ റൊണാൾഡോയും ഡിബാലയും ഡിഫൻസിന്റെ പേടി സ്വപ്നങ്ങളാണ്. ക്രിസ്റ്റ്യാൻക്ക് റൊണാൾഡോ ലോകം കണ്ട മികച്ച താരത്തിൽ ഒന്നാണെന്നും റൊണാൾഡോയുടെ ഫുട്ബോളിനോടുള്ള സമർപ്പണം അത്ഭുതപ്പെടുത്തുന്നു എന്നും ഡിബാല പറഞ്ഞു. മുമ്പ് മെസ്സിയാണ് ലോക ഫുട്ബോളിലെ പകരം വെക്കാൻ ഇല്ലാത്ത താരമെന്നും ഡിബാല പറഞ്ഞിരുന്നു.