രണ്ടാം പാദത്തിൽ പോർട്ടോയ്‌ക്കെതിരെ 3-2 വിജയം ഉറപ്പിച്ച റോമ യൂറോപ്പ ലീഗിലെ അവസാന 16-ലേക്ക് മുന്നേറി. ഡിബാലയുടെ ഇരട്ട ഗോളുകൾ ആണ് റോമക്ക് കരുത്തായത്. ആദ്യ പാദത്തിൽ 1-1 സമനിലയ്ക്ക് ഇരുവരും പിരിഞ്ഞിരുന്നു.

സാമു അഗെഹോവയിലൂടെ പോർട്ടോ തുടക്കത്തിൽ ലീഡ് നേടി, പക്ഷേ ഡിബാലയുടെ പെട്ടെന്നുള്ള ഇരട്ട ഗോളുകൾ സ്കോർ റോമയ്ക്ക് അനുകൂലമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്റ്റീഫൻ യൂസ്റ്റാക്വിയോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പോർട്ടോയുടെ പ്രതീക്ഷകൾ തകർന്നു.
റോമയ്ക്ക് വേണ്ടി നിക്കോളോ പിസിലി നിർണായകമായ മൂന്നാം ഗോൾ നേടി. സ്റ്റോപ്പേജ് സമയത്ത് ഡെവിൻ റെൻഷിന്റെ സ്വന്തം ഗോൾ പോർട്ടോയ്ക്ക് ഒരു ലൈഫ്‌ലൈൻ നൽകി, പക്ഷേ അത് മതിയായില്ല.
അടുത്ത റൗണ്ടിൽ റോമ അത്‌ലറ്റിക് ബിൽബാവോയെയോ ലാസിയോയെയോ നേരിടും.