നെതർലന്റ്സിൽ ഒരു ഫുട്ബോളും സെപ്റ്റംബർ വരെ വേണ്ട എന്ന് ഗവൺമെന്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡച്ച് ലീഗ് ജൂൺ 19ന് പുനരാരംഭിക്കാനുള്ള തീരുമാനം പാളും. സെപ്റ്റംബർ ഒന്ന് വരെ ഒരു കായിക മത്സരങ്ങളോ പൊതുപരിപാടികളൊ നടത്താൻ അനുവദിക്കില്ല എന്ന് ഗവൺമെന്റ് ഔദ്യോഗികമായി അറിയിച്ചു. സെപ്റ്റംബർ വരെ എല്ലാ സ്റ്റേഡിയങ്ങളും അടഞ്ഞുകിടക്കും എന്നും ഗവണ്മെന്റ് പറയുന്നു. കൊറോണ വൈറസ് ബാധ രൂക്ഷമായ അവസ്ഥയിൽ ഇപ്പോൾ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം എന്ന് ഗവൺമെന്റ് പറയുന്നു.

ഈ തീരുമാനത്തോടെ ഡച്ച് ലീഗിൽ ഈ സീസൺ ഇനി നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. നേരത്തെ ഡച്ച് ക്ലബുകൾ തന്നെ സീസൺ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ചാമ്പ്യന്മാരായ അയാക്സ് ഉൾപ്പെടെ പ്രധാന ക്ലബുകൾ എല്ലാം ലീഗ് ഉപേക്ഷിക്കണം എന്ന് പറഞ്ഞിരുന്നു. അവരുടെ ആവശ്യം കൂടെ ഈ ഗവൺമെന്റ് പ്രഖ്യാപനത്തിലൂടെ നടക്കുകയാണ്.