ഡച്ച് ലീഗ് അവസാനിപ്പിച്ചു, ഇത്തവണയാർക്കും കിരീടമില്ല

ഡച്ച് ലീഗിൽ ഇത്തവണ ചാമ്പ്യന്മാരില്ല. നെതർലാന്റ്സിൽ പ്രൈം മിനിസ്റ്റർ സെപ്റ്റംബർ വരെ ഫുട്ബോൾ ബാൻ ചെയ്തതിനെ തുടർന്നാണ് ഡച്ച് ലീഗ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പ്രൈം മിനിസ്റ്റർ മാർക്ക് റുട്ടേയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഡച്ച് ഫുട്ബോൾ അസോസിയേഷനാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഇത്തവണ റെലഗേഷനോ പ്രമോഷനോ ഉണ്ടാവുകയില്ല. ഡച്ച് ലീഗിൽ പോയന്റ് നിലയിൽ 25 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 56 പോയന്റ്മായി അയാക്സും അൽക്മാറുമായിരുന്നു. ഡച്ച് ലീഗ് അപ്രതീക്ഷിതമായി അവസാനിപ്പികാൻ തീരുമാനിച്ചത് കൊണ്ട് തന്നെ ഇത്തവണ ലീഗിൽ ചാമ്പ്യന്മാർ ഉണ്ടാവുകയില്ല.