ഡ്യൂറണ്ട് കപ്പിൽ റിയൽ കാശ്മീരിന് മികച്ച തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഐ ലീഗ് ചാമ്പ്യൻസ് ആയ ചെന്നൈ സിറ്റിയെ ആണ് റിയൽ കാശ്മീർ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കാശ്മീരിന്റെ വിജയം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ കളിയുടെ അവസാന നിമിഷമാണ് കാശ്മീർ വിജയ ഗോൾ നേടിയത്. കളി സമനിലയിലേക്ക് പോകുമെന്ന് കരിതിയ 90ആം മിനുട്ടിൽ ഡാനിഷ് ഫാറൂഖ് ആണ് കാശ്മീരിനായി വിജയ ഗോൾ നേടിയത്.