ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിൽ ആദ്യ വിജയം സ്വന്തമാക്കി ഷില്ലോങ് ലജോങ് എഫ്സി. ഇന്ന നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡൗൺടൗൺ ഹീറോസിനെയാണ് അവർ കീഴടക്കിയത്. ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും തോൽവി നേരിട്ട ഷില്ലോങ്ങിന് ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരം അഭിമാന പോരാട്ടം ആയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഹോകിപ് റെഡ് കാർഡ് കണ്ടു ടീം പത്തു പേരിലേക്ക് ചുരുങ്ങിയിട്ടും ഷില്ലോങ് പൊരുതി ജയം സ്വാന്തമാക്കുകയായിരുന്നു. മത്സരത്തിൽ കുറിച്ച മൂന്ന് ഗോളുകളും ഷില്ലോങ് താരം റോണ്ണെ വിൽസൺ ഖർബുദോണിന്റെ പേരിലാണ് കുറിച്ചത് എന്നതും പ്രത്യേകതയാണ്. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. ഡൗൺടൗണിന്റെ ഗ്രൂപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്.
മത്സരം പത്ത് മിനിറ്റ് പൂർത്തിയവുമ്പോഴേക്കും ഷില്ലോങ് പത്ത് പേരിലേക്ക് ചുരുങ്ങിയിരുന്നു. ഡൗൺടൗൺ ഗോൾ മുഖത്ത് ഇരച്ചെത്തിയ ഷില്ലോങ്ങിന് വേണ്ടി ഹാർഡി ക്ലിഫ് തൊടുത്ത ഷോട്ട് കീപ്പർ തടുത്തപ്പോൾ കൗണ്ടർ ആക്രമണം നടത്തുകയായിരുന്നു എസെകീൽ. എന്നാൽ താരത്തെ തടയാൻ ബോക്സ് വിട്ടിറങ്ങിയ ഗോൾ കീപ്പർ ഹോക്കിപിന്റെ ശ്രമം ഫൗളിൽ കലാശിച്ചതോടെ റഫറി റെഡ് കാർഡ് വീശി. പിറകെ 23ആം മിനിറ്റിൽ സെൽഫ് ഗോളിന്റെ രൂപത്തിൽ ഷില്ലോങ്ങിന് വീണ്ടും തിരിച്ചടിയേറ്റു. ഡൗൺടൗണിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള പ്രതിരോധ താരം റോണ്ണെ വിൽസന്റെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിച്ചു. എന്നാൽ ആദ്യ പകുതിയിൽ തന്നെ ഗോൾ മടക്കാൻ ഷില്ലോങ്ങിനായി. കോർണറിൽ നൊന്നെത്തിയ ബോൾ ഫിഗോ പോസ്റ്റിന് കണക്കാക്കി നൽകിയപ്പോൾ നേരത്തെ സെൽഫ് ഗോളിന് കാരണക്കാരനായ വിൽസൺ തന്നെ ഹെഡറിലൂടെ വല കുലുക്കി. ഒടുവിൽ 52ആം മിനിറ്റിൽ പിച്ചിന്റെ മധ്യഭാഗത്ത് നിന്നെത്തിയ ഫ്രീകിക്കിൽ നിന്നും മറ്റൊരു ഹെഡർ ശ്രമത്തിലൂടെ വിൽസൻ തന്നെ ടീമിന്റെ വിജയ ഗോളും നേടി.
Download the Fanport app now!