മൊഹമ്മദൻസിന്റെ വൻ വിജയത്തോടെ ഡ്യൂറണ്ട് കപ്പിന് തുടക്കം

20210905 181125

ഡ്യൂറണ്ട് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മൊഹമ്മദൻസിന് വൻ വിജയം. ഇന്ന് കൊൽക്കത്തയിൽ നടന്ന ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട മൊഹമ്മദൻസ് ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ വിജയം തന്നെ നേടി. തികച്ചും ഏകപക്ഷീയമായിരുന്നു ഐലീഗ് ക്ലബിന്റെ ഇന്നത്തെ പ്രകനം. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടാൻ മൊഹമ്മദൻസിനായി. 19ആം മിനുട്ടിൽ മിലൻ സിങാണ് മൊഹമ്മദൻസിന് ആദ്യ ലീഡ് നൽകിയത്. പിന്നാലെ 31ആം മിനുട്ടിൽ അർജീത് ലീഡ് ഇരട്ടിയാക്കി.

ഹാഫ് ടൈമിന് തൊട്ടു മുമ്പ് അസറുദ്ദീൻ ബ്ലാക്ക് പാന്തേഴ്സിന്റെ മൂന്നാം ഗോളും നേടി. 77ആം മിനുട്ടിൽ മുൻ ഗോകുലം കേരള താരം മാർക്കസ് ജോസഫിന്റെ വക ആയിരുന്നു ഗോൾ‌. സൗരവ് ആണ് എയർ ഫോഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്‌‌. നാളെ നടക്കുന്ന മത്സരത്തിൽ ജംഷദ്പൂർ എഫ് സി സുദേവയെയും ബെംഗളൂരു യുണൈറ്റഡ് സി ആർ പി എഫിനെയും നേരിടും.

Previous article5 സ്വർണം, 8 വെള്ളി, 6 വെങ്കലം, ആകെ 19 മെഡലുകൾ! പാരാ ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ
Next articleകേരള ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയ ജോർദൻ മറെ ഇനി ജംഷദ്പൂർ സ്ട്രൈക്കർ