ശ്രേയസിന് ഗോൾ, മലയാളി താരങ്ങളുടെ മികവിൽ ഇന്ത്യൻ നേവിക്ക് വിജയം

20210908 180657

ഡ്യൂറണ്ട് കപ്പിൽ ഇന്ത്യൻ നേവിക്ക് മികച്ച വിജയം. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ഡെൽഹി എഫ് സിയെ നേരിട്ട ഇന്ത്യൻ നേവി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ത്യൻ നേവിയുടെ ആദ്യ ഇലവനിൽ ആറു മലയാളി താരങ്ങൾ ഉണ്ടായിരുന്നു. ബ്രിട്ടോ, ശ്രേയസ്സ്, ഹരികൃഷണ, ജിജോ, നിഹാൽ സുധീഷ്, പ്രദീഷ് എന്നിവരാണ് ഇന്ത്യൻ നേവിക്കായി അണിനിരന്ന മലയാളി താരങ്ങൾ. ഇതിൽ ശ്രേയസ് ആണ് ഇന്ന് നേവിയുടെ ആദ്യ ഗോൾ നേടിയത്.

26ആം മിനുട്ടിൽ ആയിരുന്നു ശ്രേയസിന്റെ ഗോൾ. ഈ ഗോളിന് മുമ്പ് 21ആം മിനുട്ടിൽ ഡെൽഹി എഫ് സി വില്ലിസ് പ്ലാസയിലൂടെ ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയിൽ കളി അവസാനിക്കാൻ നാലു മിനുട്ട് മാത്രം ബാക്കിയിരിക്കെ ധൽരാജ് സിങിന്റെ ഗോൾ ഇന്ത്യൻ നേവിക്ക് മൂന്ന് പോയിന്റും വിജയവും നൽകി.

Previous articleക്ലബുകൾക്ക് പണി നൽകി ബ്രസീൽ, ബ്രസീലിയൻ താരങ്ങൾക്ക് പ്രീമിയർ ലീഗിൽ നിന്ന് വിലക്ക്
Next articleജോസ് ബട്ട്ലർ അവസാന ടെസ്റ്റിൽ തിരിച്ചെത്തും