ഡ്യൂറണ്ട് കപ്പിനായി പ്രത്യേക ജേഴ്സി പുറത്തിറക്കി ഇരിക്കുകയാണ് എഫ് സി ഗോവ. കറുത്ത നിറത്തിലുള്ള ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ റയുർ സ്പോർട്സ് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗോവ സംസ്ഥാനത്തിന്റെ ഭൂപടവും ജേഴ്സിയിൽ ഉണ്ട്. എഫ് സി ഗോവയുടെ വെബ്സൈറ്റിൽ കിറ്റ് ലഭ്യമാണ്. മുതിർന്നവരുടെ ജേഴ്സിക്ക് 999 രൂപയും കുട്ടികളുടെ ജേഴ്സിക്ക് 699 രൂപയുമാണ് വില. ജംഷദ്പൂർ, സുദേവ ആർമി ടീം എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് എഫ് സി ഗോവ ഡ്യൂറണ്ട് കപ്പിൽ ഇറങ്ങുന്നത്.