ഡ്യൂറണ്ട് കപ്പ് സെമി തീരുമാനമായി, എഫ് സി ഗോവ ബെംഗളൂരു പോരാട്ടം

20210925 170541

ഡ്യൂറണ്ട് കപ്പ് സെമി ഫൈനൽ ഫിക്സ്ചർ തീരുമാനമായി. ആദ്യ സെമി ഫൈനലിൽ ബെംഗളൂരു യുണൈറ്റഡ് മൊഹമ്മദൻസിനെയും, രണ്ടാം സെമിയിൽ ബെംഗളൂരു എഫ് സി മറ്റൊരു ഐ എസ് എൽ ക്ലബായ എഫ് സി ഗോവയെയും നേരിടും. ഇന്ന് ആർമി ഗ്രീനിനെ പരാജയപ്പെടുത്തി ആണ് ബെംഗളൂരു എഫ് സി സെമിയിൽ എത്തിയത്. ഡെൽഹി എഫ് സി യെ തകർത്തായിരുന്നു എഫ് സി ഗോവ സെമിയിൽ എത്തിയത്. മലയാളികളായ ക്രിസ്റ്റി, നെമിൽ എന്നിവർ ഗോവയ്ക്കായിയും ഷാരോൺ, ലിയോൺ എന്നിവർ ബെംഗളൂരു എഫ് സിക്കായും സെമി ഫൈനലിൽ അണിനിരക്കും.

ആർമി റെഡ് കൊറോണ കാരണം പിന്മാറിയത് കൊണ്ടാണ് ബെംഗളൂരു യുണൈറ്റഡ് സെമിയിലേക്ക് എത്തിയത്. ചാമ്പ്യന്മാരായ ഗോകുലം കേരളയെ തോൽപ്പിച്ചായിരുന്നു മൊഹമ്മദൻസ് സെമിയിൽ എത്തിയത്. സെപ്റ്റംബർ 27നും 29നും ആണ് സെമി പോരാട്ടങ്ങൾ.

Previous articleമാഞ്ചസ്റ്ററിൽ ഉപേക്ഷിക്കപ്പെട്ട ടെസ്റ്റിന് പകരം 2022ൽ ഇന്ത്യ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് കളിക്കും
Next articleവിക്കറ്റുകള്‍ തുടരെ വീണുവെങ്കിലും 150ന് മേലുള്ള സ്കോറിലേക്ക് എത്തി ഡല്‍ഹി ക്യാപിറ്റൽസ്