കേരള ബ്ലാസ്റ്റേഴ്സ് സീസണ് ഇന്ന് തുടക്കം, ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവി എതിരാളികൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസൺ ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. ഇന്ന് ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ നേവിയെ ആകും നേരിടുക. പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കോമ്പറ്റിറ്റീവ് മത്സരമാകും ഇത്. നേരത്തെ മൂന്ന് പ്രീസീസൺ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിന്റെ ഒരുക്കത്തിന്റെ ഭാഗമായി കളിച്ചിരുന്നു. നേവിയും ബെംഗളൂരു എഫ് സിയും ഡെൽഹി എഫ് സിയും ഉള്ള പ്രയാസമുള്ള ഗ്രൂപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. അതുകൊണ്ട് തന്നെ വിജയിച്ചു തുടങ്ങാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുക.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങൾ എല്ലാം ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും. വിദേശ താരങ്ങളായ ലൂണയും സിപൊവിചും സ്ക്വാഡിൽ ഉണ്ടാകും. മറ്റൊരു വിദേശ താരമായ ചെഞ്ചോ ടീമിനൊപ്പം ഉണ്ടെങ്കിലും ഇന്ന് കളിക്കാൻ സാധ്യതയില്ല. മലയാളി താരങ്ങളായ സമ്പന്നമായ ഇന്ത്യൻ നേവി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഡെൽഹിയെ പരാജയപ്പെടുത്തിയുരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് മാത്രമെ ക്വാർട്ടറിലേക്ക് കടക്കാൻ ആവുകയുള്ളൂ. ഇന്ന് വൈകിട്ട് 3 മണിക്കാണ് മത്സരം. കളി Addatimes എന്ന സൈറ്റ് വഴിയും ആപ്ലിക്കേഷൻ വഴിയും കാണാം.