ആർമി റെഡിനോട് പരാജയപ്പെട്ട് ഹൈദരാബാദ് ഡ്യൂറണ്ട് കപ്പിൽ നിന്ന് പുറത്തായി

20210919 183746

ഡ്യൂറണ്ട് കപ്പിൽ ഹൈദരാബാദ് എഫ് സി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി‌. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആർമി റെഡിനോട് പരാജയപ്പെട്ടതോടെയാണ് ഹൈദരാബാദ് പുറത്തായത്. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ആർമി ടീമിന്റെ വിജയം. ഇരട്ട ഗോളുകളുമായി ലിറ്റോൺ ഷിൽ ആണ് ആർമിയുടെ ഇന്നത്തെ താരമായത്. ഹൈദരാബാദിനായി കൗസ്തവ് ദത്തയാണ് ഗോൾ നേടിയത്.

ഈ വിജയത്തോടെ ആർമി റെഡ് മൂന്ന് മത്സരങ്ങളിൽ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ഘട്ടം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒന്നാമത് ഫിനിഷ് ചെയ്ത ഗോകുലത്തിനും ഏഴു പോയിന്റാണ്. ഹൈദരാബാദ് 3 പോയിന്റുമായി മൂന്നാം സ്ഥനാത്ത് ഫിനിഷ് ചെയ്തു.

Previous articleഗോൾകുലം!! ഏഴ് ഗോൾ വിജയവുമായി ഗോകുലം കേരള ക്വാർട്ടറിൽ
Next articleരോഹിത് ശർമ്മ ഇല്ല, ധോണിയും സംഘവും ആദ്യം ബാറ്റ് ചെയ്യും