ഡ്യൂറണ്ട് കപ്പിൽ ഇന്ന് സെമി ഫൈനൽ, കേരളത്തിന്റെ പ്രതീക്ഷയുമായി ഗോകുലം ഈസ്റ്റ് ബംഗാളിനെതിരെ

ഡ്യൂറണ്ട് കപ്പിൽ ഇന്ന് സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ഒരു ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഡ്യൂറണ്ട് കപ്പ് ഇത്തവണ മലയാളികൾക്ക് പ്രതീക്ഷ നൽകിയ ഒരു ടൂർണമെന്റായിരുന്നു. കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ് സി തകർപ്പൻ പ്രകടനത്തോടെയാണ് സെമിയിൽ എത്തിയത്. ഇന്ന് കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാളിനെ ആണ് ഗോകുലം കേരള എഫ് സി സെമിയിൽ നേരിടുക.

ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ഏകപക്ഷീയമായി വിജയിച്ചായിരുന്നു ഗോകുലത്തിന്റെ സെമി പ്രവേശനം. ചെന്നൈയിനും എയർ ഫോഴ്സും ട്രാവുവും എല്ലാം ഗോകുലത്തിനു മുന്നിൽ മുട്ട് മടക്കിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്ക് ഉൾപ്പെടെ എട്ടു ഗോളുകൾ നേടിയ ക്യാപ്റ്റൻ മാർക്കസിൽ ആണ് ഇന്നും ഗോകുലത്തിന്റെ പ്രതീക്ഷ. മറ്റിരു വിദേശ സ്ട്രൈക്കറായ ഹെൻറി കിസേക പരിക്ക് കാരണം ഇന്ന് കളിക്കുന്നത് സംശയമാണ്.

ഗ്രൂപ്പ്‌ ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഈസ്റ്റ് ബംഗാളും സെമിയിൽ എത്തിയിരിക്കുന്നത് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം. രാത്രി നടക്കുന്ന രണ്ടാം സെമിയിൽ മോഹൻ ബഗാനും റിയൽ കാശ്മീരും ഏറ്റുമുട്ടും.

Previous articleചാമ്പ്യൻസ് ലീഗ് യോഗ്യത, ആദ്യ പാദത്തിൽ അയാക്സിന് സമനില
Next article“ലോകകപ്പ് നേടാതെ ഒരു അർജന്റീനിയൻ താരത്തിന് ലോകത്തെ മികച്ച താരമാകാൻ കഴിയില്ല”