മോഹൻ ബഗാൻ വീണു, നോർത്ത് ഈസ്റ്റ് ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കി

Newsroom

Updated on:

ഡ്യൂറണ്ട് കപ്പ് കിരീടം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ മോഹൻ ബഗാനെ തോൽപ്പിച്ച് ആണ് നോർത്ത് ഈസ്റ്റ് കിരീടത്തിൽ മുത്തമിട്ടത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം. നിശ്ചിത സമയത്ത് സ്കോർ 2-2 എന്നായിരുന്നു. തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് എത്തിയത്.

Picsart 24 08 31 19 36 17 258

ഇന്ന് തുടക്കത്തിൽ ആദ്യ പകുതിയിൽ മോഹൻ ബഗാൻ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 11ആം മിനുട്ടിൽ ഒരു പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ബഗാൻ ലീഡ് എടുത്തത്. കമ്മിങ്സ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ പകുതിയുടെ അവസാനം സഹൽ കൂടെ ഗോൾ നേടിയതോടെ ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു.

Picsart 24 08 31 19 35 34 042

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ശക്തമായി തിരിച്ചടിച്ചു. 55ആം മിനുട്ടിൽ ജിതിന്റെ അസിസ്റ്റിൽ അജറായിയുടെ ഫിനിഷ്. സ്കോർ 2-1. 58ആം മിനുട്ടിൽ ഗുയിലേർമോയുടെ ഫിനിഷ്. സ്കോർ 2-2. പിന്നീട് ഒരു ടീമുകളും ശ്രമിച്ചു എങ്കിലും നിശ്ചിത സമയം കഴിഞ്ഞപ്പോൾ സ്കോർ സമനിലയിൽ തുടർന്നു. കളി ഷൂട്ടൗട്ടിലേക്ക് എത്തി.

ഷൂട്ടൗട്ടിൽ ലിസ്റ്റൺ കൊളാസോയുടെ ഷോട്ട് ഗുർമീത് സേവ് ചെയ്തത് നോർത്ത് ഈസ്റ്റ് മുന്നിൽ എത്തി. 4-3ന് ജയിച്ച് നോർത്ത് ഈസ്റ്റ് കിരീടം ഉറപ്പിച്ചു.