ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ട് അവരുടെ എവേ ജേഴ്‌സി പ്രകാശനം ചെയ്തു. കറുപ്പും മഞ്ഞയും നിറത്തിലുള്ള ഡിസൈനിൽ ആണ് ഡോർട്മുണ്ടിന്റെ പുതിയ എവേ ജേഴ്സി. അവർ നേരത്തെ തന്നെ ഹോം ജേഴ്‌സി പുറത്തിറക്കിയിരുന്നു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ Puma ആണ് ഡോർട്മുണ്ടിന്റെ ജേഴ്‌സി ഒരുക്കുന്നത്. ജേഴ്‌സി ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. ഇത്തവണ എങ്കിലും ബുണ്ടസ് ലീഗ കിരീടം നേടണം എന്ന ലക്ഷ്യവുമായി പുതിയ സീസണായി ഒരുങ്ങുകയാണ് ഡോർട്മുണ്ട് ഇപ്പോൾ.