സീ ബംഗ്ലാ ഫുട്ബാൾ ലീഗ്: ഈസ്റ്റ് ബംഗാൾ – മോഹൻബഗാൻ ഫൈനൽ ഉപേക്ഷിച്ചു

- Advertisement -

സീ ബംഗ്ലാ ഫുട്ബാൾ ലീഗിന്റെ ഫൈനലിൽ നടന്ന കൊൽക്കത്ത ഡെർബി പോരാട്ടം കാണികൾ അക്രമാസക്തരായതോടെ ഉപേക്ഷിച്ചു. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെതിരെ മുന്നിട്ട് നിൽക്കുമ്പോൾ കാണികൾ ഗ്രൗണ്ടിലേക്ക് കല്ലുകളും കുപ്പികളും മറ്റും എറിഞ്ഞതോടെ ഒഫിഷ്യൽസ് ആദ്യം മത്സരം നിർത്തി വെക്കുകയും തുടർന്ന് ഉപേക്ഷിക്കുകയുമായിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് പെനാൽറ്റിയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൗശിക് സാന്ദ്രയുടെ ഗോളിലൂടെ ബഗാൻ സമനില പിടിച്ചു. തുടർന്ന് 52 ആം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ നടത്തിയ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചതോടെയാണ് കാണികൾ അക്രമാസക്തരാവാൻ തുടങ്ങിയത്. പെനാൽറ്റി ഗോളാക്കി ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മത്സരത്തിൽ മുന്നിൽ എത്തുകയും ചെയ്തിരുന്നു.

പിന്നീട് കാണികൾ ഗ്രൗണ്ടിലേക്ക് കല്ലുകളും മറ്റും എറിഞ്ഞതോടെ മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

Advertisement