കവരത്തി ബീച്ച് ഫുട്‌ബോൾ ടൂർണമെന്റിൽ ജേതാക്കൾ ആയി പാരഡെയിസ് ക്ലബ്

Wasim Akram

Updated on:

ലക്ഷദ്വീപ് കവരത്തി ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിച്ച കവരത്തി ബീച്ച് ഫുട്‌ബോൾ ലീഗിൽ പാരഡെയിസ് ക്ലബ് ജേതാക്കൾ ആയി. ആറു ക്ലബുകൾ പരസ്പരം ഏറ്റുമുട്ടിയ ടൂർണമെന്റിൽ പാരഡെയിസ് ക്ലബും ഓഷിയാന്യോ ക്ലബും ആണ് ഫൈനലിൽ ഏറ്റുമുട്ടിയത്. വൈകുന്നേരം നടന്ന ഫൈനലിൽ മൂന്നിനു എതിരെ ഏഴു ഗോളുകൾക്ക് ആണ് പാരഡെയിസ് ക്ലബ് ജയിച്ചത്.

കവരത്തി

അബ്ദുള്ള, അക്കു, താഹിർ എന്നിവർ ഓഷിയാന്യോ ക്ലബിന് ആയി ഗോൾ നേടിയപ്പോൾ നാലു ഗോളുകൾ നേടിയ ഹാഷിമിന്റെ മികവ് ആണ് പാരഡെയിസ് ക്ലബിന് വലിയ ജയം സമ്മാനിച്ചത്. മൂസ, ഉമ്മർ, നയീം എന്നിവർ ആണ് അവരുടെ മറ്റു ഗോളുകൾ നേടിയത്. മികച്ച ആരാധക പിന്തുണ ലഭിച്ച ടൂർണമെന്റ് വലിയ വിജയം തന്നെയായിരുന്നു.