കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സി. ഡിവിഷൻ ലീഗ് ബി.എസ്.എൻ.എല്ലിന് മൂന്നാം ജയം

- Advertisement -

കോഴിക്കോട് സെന്റ്ജോസഫ്സ് ദേവഗിരി കോളേജ് മൈതാനത്ത് നടന്നു വരുന്ന ജില്ലാ ലീഗ് സി.ഡിവിഷൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലത്തെ മത്സരങ്ങളിൽ കോഴിക്കോട് ബി.എസ്.എൻ.എല്ലിനും കെ.എസ്.ഇ.ബിയ്ക്കും വിജയം.

ബി.എസ്.എൻ.എൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (1 – 2) ശക്തരായ ഗവ. ഫിസിക്കൽ എജ്യൂക്കേഷൻ കോളേജ് ഈസ്റ്റ് ഹില്ലിനെയും കെ.എസ്.ഇ.ബി എതിരില്ലാത്ത രണ്ട് (2 – 0) ഗോളുകൾക്ക് കല്ലായ് യൂത്ത്സിനെയും പരാജയപ്പെടുത്തി.

ഇരു ടീമുകളിലും യുവതാരങ്ങൾ മാത്രം അണി നിരന്ന ആവേശകരമായ ബി.എസ്.എൻ.എൽ – ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് മത്സരത്തിൽ ഒന്നാം പകുതിയിൽ ഒരു ഗോൾ വഴങ്ങി പിന്നിട്ട് നിന്ന് രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച് മലപ്പുറം കൊണ്ടോട്ടിക്കാരൻ ജംഷീദും ക്യാപ്റ്റൻ അരുണും നാല് മിനുട്ടുകൾക്കിടയിൽ നേടിയ രണ്ട് മനോഹര ഗോളുകളോടെ വിജയം സ്വന്തമാക്കുകയായിരുന്നു.

സമനിലയ്ക്ക് വേണ്ടി അവസാന നിമിഷം വരെ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും തങ്ങളുടെ വേഗമേറിയ മുന്നേറ്റ നിരക്കാരെ ബി.എസ്.എൻ.എൽ ഡിഫന്റർമാരായ സ്റ്റോപ്പർ മുർഷിദും വിങ്ങ് ബാക്ക് ഷബീറലിയും മികച്ച രീതിയിൽ പ്രതിരോധിച്ചു നിർത്തിയതിയതാണ് ഫിസിക്കൽ എജ്യൂക്കേഷൻ കോളേജിന് വിനയായാത്.


ഇന്നത്തെ മത്സര വിജയങ്ങളോടെ ബി.എസ്.എൻ.എല്ലിന് നാല് മത്സരങ്ങളിൽ നിന്നായി പത്തു പോയിന്റും കെ.എസ്.ഇ.ബി യ്ക്ക് പന്ത്രണ്ടു പോയിന്റും സ്വന്തമായി.നിർണ്ണായക മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഈ മാസം ഇരുപതിന് ഏറ്റുമുട്ടും.

Advertisement