അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഫുട്ബോൾ ജി.വി രാജ സ്പോർട്സ് സ്കൂളും മൊറയൂർ എഫ്.എ യും ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ ഓറഞ്ച് ഫുട്ബോൾ സ്കൂൾ ബേപ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും (3 – 1), ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്. സ്കൂളിന്റെ ഫുൾ ടീമുമായെത്തിയ മൊറയൂർ ഫുട്ബോൾ അക്കാമി ലൂക്കാ സോക്കർ അക്കാദമിയെ ഏക പക്ഷീയമായ രണ്ട് (2 – 0) ഗോളുകൾക്കും പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.


സെമി ഫൈനൽ മത്സരങ്ങൾക്ക് മുഖ്യാതിഥികളായെത്തിയ മലപ്പുറം ജില്ലാ ഹാന്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ജംഷീർ ബാബുവും മുൻ ഇന്ത്യൻ ജൂണിയർ ഫുട്ബോൾ ടീം അംഗം സുനിൽ കുമാറും, മുൻ കോഴിക്കോട് ജില്ലാ ഫുട്ബോൾ താരം അനിൽ കുമാറും കളിക്കാരുമായി പരിചയപ്പെട്ടു.

മറ്റന്നാൾ (29-12-2019 ഞായർ) ഉച്ച തിരിഞ്ഞ് രണ്ടര മണിയ്ക്ക് ( 2.30 PM) അരിമ്പ്ര ബാപ്പു കലന്തർ ഹാജി മെമ്മോറിയൽ ഫുട്ബോൾ മേളയുടെ ജൂണിയർ (U-17) വിഭാഗം ടൂർണ്ണമെന്റായ ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഫൈനലിൽ ജി.വി.രാജ സ്പോർട്സ് സ്കൂൾ മൊറയൂർ ഫുട്ബോൾ അക്കാദമിയെയും.

നാല് മണിയ്ക്ക് (4PM) സീനിയർ വിഭാഗം ടൂർണ്ണമെന്റായ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ഫൈനലിൽ കരുവൻ തിരുത്തി ബാങ്ക് ടീം സന്തോഷ് ട്രോഫി താരങ്ങൾ അണി നിരക്കുന്ന ന്യൂ സോക്കർ എഫ്.സി മലപ്പുറത്തെയും നേരിടും.

സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ട്രോഫികൾ വിതരണം ചെയ്യും, ദേശീയ – അന്തർ ദേശീയ സ്പോർട്സ് താരങ്ങളും ജന പ്രതിനിഥികളും പൗര പ്രമുഖരും സംബന്ധിയ്ക്കും.