അണ്ടർ 18 ടീമുകൾക്കായുള്ള ദിബ്യേന്തു ഘോഷ് മെമ്മോറിയൽ കപ്പ് ഈസ്റ്റ് ബംഗാളിന്റെ യുവനിര സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലിൽ സൈഫ് ക്ലബിനെ പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ കിരീടം ഉയർത്തിയത്. ബംഗ്ലാദേശിൽ നിന്നുള്ള ക്ലബാണ് സൈഫ്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഈസ്റ്റ് ബംഗാളിനായി കിമയും രതൻ ബർമനുമാണ് ഫൈനലിൽ സ്കോർ ചെയ്തത്.