ഫുട്ബോൾ ലോകം ഞെട്ടലിൽ, ധനരാജ് ഫുട്ബോൾ കളത്തിൽ കുഴഞ്ഞുവീണു മരണപ്പെട്ടു

ഫുട്ബോൾ ലോകം ആകെ ഞെട്ടലിൽ ആയിരിക്കുന്ന വാർത്തയാണ് പെരിന്തൽമണ്ണയിൽ നിന്ന് വരുന്നത്. കേരള ഫുട്ബോൾ കണ്ട മികച്ച താരങ്ങളിൽ ഒരാളായ ധനരാജ് ഫുട്ബോൾ കളത്തിൽ കുഴഞ്ഞു വീണു മരണപ്പെട്ടു. ഇന്ന് പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ കളിക്കുന്നതിനിടെയാണ് ധനരാജ് കുഴഞ്ഞുവീണത്. ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ട താരത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല.

ഇന്ന് നടന്ന എഫ് സി പെരിന്തൽമണ്ണയും ശാസ്താ തൃശ്ശൂരും തമ്മിലുള്ള മത്സരത്തിൽ ആദ്യ 27 മിനുട്ടോളം ധനരാജ് കളിച്ചിരുന്നു. അപ്പോഴാണ് ഈ ദാരുണ സംഭവം നടന്നത്. മൗലാൻ ഹോസ്പിറ്റൽ പെരിന്തൽമണ്ണയിൽ ആണ് ഇപ്പോൾ മൃതദേഹം ഉള്ളത്. ഇന്ത്യൻ ഫുട്ബോളിലെ മികച്ച ക്ലബുകളിൽ ഒക്കെ കളിച്ചിട്ടുള്ള താരമാണ് ധനരാജ്. ചിരാഗ് യുണൈറ്റഡ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകൾക്കെല്ലാം ബൂട്ട് കെട്ടിയിട്ടുണ്ട്.

Previous articleഎമിറേറ്റ്‌സിൽ ചെൽസിയുടെ തിരിച്ചു വരവ്, ആദ്യ ഹോം മത്സരത്തിൽ അർടെറ്റക്ക് തോൽവി
Next articleVAR വീണ്ടും തുണച്ചു, ലിവർപൂൾ കുതിപ്പ് തുടരുന്നു