ഡി എഫ് ബി പൊകാൽ കിരീടം ലെപ്സിഗ് സ്വന്തമാക്കി

Newsroom

ലെപ്സിഗ് ജർമ്മനിയിലെ ഡി എഫ് ബി പൊകാൽ കിരീടം സ്വന്തമാക്കി. ഇന്ന് ഫൈനലിൽ ഫ്രാങ്കഫർടിനെ നേരിട്ട ലെഒസിഗ് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അവസാന 20 മിനുറ്റിലാണ് ഇന്നത്തെ രണ്ടു ഗോളുകളും വന്നത്. മത്സരം 71 മിനുട്ട് വരെ ഗോൾ രഹിതമായിരുന്നു.

Picsart 23 06 04 01 45 24 556

മത്സരത്തിന്റെ 71ആം മിനുട്ടിൽ എങ്കുങ്കു ലെപ്സിഗിന് ലീഡ് നൽകി. എങ്കുങ്കുവിന്റെ ലെപ്സിഗിനായുള്ള അവസാന മത്സരമായിരുന്നു ഇത്. ഈ ഗോളിന് പിന്നാലെ 85ആം മിനുട്ടിൽ സൊബ്സൊലായിയും ലെപ്സിഗിനായി ഗോൾ നേടി‌. ഈ ഗോളോടെ ലെപ്സിഗ് കിരീടം ഉറപ്പിച്ചു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ലെപ്സിഗ് ഡി എഫ് ബി പൊകാൽ നേടുന്നയത്.