ഡെവലപ്മെന്റ് ലീഗിന്റെ ആദ്യ സെമി ഫൈനൽ ജയിച്ച് ബെംഗളൂരു എഫ് സി യുവനിര ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ് സി പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. തോയ് സിങിലൂടെ ബെംഗളൂരു എഫ് സിയാണ് ലീഡ് എടുത്തത്. ഇതിന് നിംഗോബം സിങിന്റെ മികച്ച ഗോളിലൂടെ എ ടി കെ മോഹൻ ബഗാൻ മറുപടി പറഞ്ഞു.
നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ 7-6 എന്ന സ്കോറിനാണ് ബെംഗളൂരു വിജയിച്ചത്. രണ്ടാം സെമിയിൽ റിലയൻസ് യൂത്ത് ഫൗണ്ടേഷൻ സുദേവ ഡെൽഹിയെ നേരിടും.