ഗോൾ ടൂർണമെന്റ്; ദേവഗിരി സെന്റ് ജോസഫ് കോളേജ് പ്രീക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾ ടൂർണമെന്റിന്റെ മൂന്നാം ദിവസത്തെ ആദ്യ മത്സരത്തിൽ ദേവഗിരി സെന്റ് ജോസഫ് കോളേജിന് വിജയം. അരീക്കോട് എസ് എസ് കോളേജിനെ നേരിട്ട ദേവഗിരി കോളേജ് പെനാൾട്ടി ഷൂട്ടൗട്ടിലാണ് വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു ഗോൾനില. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ 3-1ന് ദേവഗിരി കോളേജ് വിജയിക്കുകയായിരുന്നു.

തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം രണ്ടാം പകുതിയിൽ പൊരുതി ദേവഗിരി കോളേജ് സമനില പിടിക്കുകയായിരുന്നു. റിഷാബുദ്ദീനാണ് എസ് എസ് കോളേജിന്റെ ഗോൾ നേടിയത്. ദേവഗിരിയുടെ താരം ഇർഷാദിന്റെ ഗോളിൽ നിന്ന് 52ആം മിനുട്ടിൽ അനന്ദു ആണ് സമനില ഗോളുമായി ദേവഗിരിയുടെ രക്ഷകനായത്.

ജയത്തോടെ പ്രീക്വാർട്ടറിൽ കടന്ന ദേവഗിരി സെന്റ് ജോസഫ് കോളേജ് 29ന് പഴഞ്ഞി കോളേജിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial