ഫിഫ ബെസ്റ്റ് 2018 അവാർഡിൽ മികച്ച പരിശീലകനുള്ള പുരസ്കാരം ദിദിയർ ദെഷാംസിന്. റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനെ ലോക ചാമ്പ്യന്മാരാക്കിയതാണ് ദെഷാംസിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. റഷ്യയിൽ സമ്പൂർണ്ണ ആധിപത്യത്തോടെ ആയിരുന്നു ഫ്രാൻസ് ദെഷാംസിന്റെ കീഴിൽ കിരീടം നേടിയത്. കളിക്കാരനയും പരിശീലകനായും ലോക കിരീടം നേടുന്നു എന്ന നേട്ടത്തിനും ഇതോടെ ദെഷാംസ് അർഹനായിരുന്നു.
കഴിഞ്ഞ സീസണിലും ഫ്രാൻസിലേക്ക് തന്നെ ആയിരുന്നു മികച്ച പരിശീലകനുള്ള പുരസ്കാരം പോയത്. സിദാനായിരുന്നു കഴിഞ്ഞ സീസണിൽ ഫിഫ ബെസ്റ്റ് പരിശീലകനായത്. ഇത്തവണയും സിദാൻ അവസാന മൂന്നിൽ ഉണ്ടായിരുന്നു. സിദാനും ഒപ്പം ക്രൊയേഷ്യയെ ലോകകപ്പ് ഫൈനൽ വരെ എത്തിച്ച ഡലിചും ആയിരുന്നു അവസാന മൂന്നിൽ ഉണ്ടായിരുന്നത്. ഇവരെ രണ്ടു പേരെയും മറികടന്നാണ് ദെഷാംസ് പുരസ്കാര ജേതാവായത്.