ഡിപായ് ജനുവരിയിൽ ബാഴ്സലോണയിലേക്ക് പോകില്ല, ജൂൺ വരെ താരത്തെ നൽകില്ല എന്ന് ലിയോൺ

- Advertisement -

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യമായിരുന്നു ലിയോൺ ക്യാപ്റ്റൻ മെംഫിസ് ഡിപായ്. എന്നാൽ ഡിപായിയെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് അന്ന് ആയിരുന്നില്ല. ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ അവസാന നിമിഷം മുടങ്ങുക ആയിരുന്നു. ഇപ്പോൾ അൻസു ഫതിക്ക് പരിക്ക് ഏൽക്കുക കൂടെ ചെയ്തതോടെ ജനുവരിയിൽ താരത്തെ സൈൻ ചെയ്യാൻ വീണ്ടും ശ്രമിക്കുകയാണ് ബാഴ്സലോണ. ഇതിനായി ശ്രമിക്കും എന്ന് ബാഴ്സലോണ പരിശീലകൻ കോമാൻ പറയുകയുൻ ചെയ്തിരുന്നു‌. എന്നാൽ ഡിപായെ ജനുവരിയിൽ വിൽക്കില്ല എന്ന് ലിയോൺ പറയുന്നു.

ജൂൺ വരെ താരത്തെ ക്ലബിൽ നിലനിർത്തും. സീസൺ പകുതിക്ക് വെച്ച് ഡിപായെ വിറ്റാൽ പകരക്കാരനെ കണ്ടെത്തുക എളുപ്പമാകില്ല എന്നാണ് ലിയോൺ വിലയിരുത്തുന്നത്. ലിയോൺ പ്രസിഡന്റ് ജീൻ ഔലസ് ആണ് താരത്തെ വിൽക്കില്ല എന്ന് അറിയിച്ചത്. അൻസു ഫതിയെ പോലെ ഇടതു വിങ്ങിലും ഒപ്പം സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ് ഡിപായ്.

Advertisement