ഡെംബലെക്ക് ശസ്ത്രക്രിയ, നാലു മാസം പുറത്തിരിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് താരം ഡെംബലെയുടെ പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടിവരും എന്ന് ഡെംബലയുടെ ക്ലബായ ബാഴ്സലോണ അറിയിച്ചു. താരം നാലു മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നും ബാഴ്സലോണ പറഞ്ഞു. മുട്ടിനേറ്റ പരിക്ക് ശരിയാകണം എങ്കിൽ ശസ്ത്രക്രിയ തന്നെ വേണ്ടി വരും എന്ന് ബാഴ്സലോണ അറിയിച്ചു. മുട്ടിനേറ്റ പരിക്ക് താരത്തെ നേരത്തെ യൂറോ കപ്പിൽ നിന്ന് പുറത്താക്കിയിരുന്നു.

ബാഴ്സ താരം ഒസ്മാൻ ഡെംബെലെക്ക് ഹംഗറിക്കെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. കരിയറിൽ ഉടനീളം പരിക്കിന്റെ പിടിയിലായിരുന്ന ഡെംബെലെക്ക് ഈ സീസൺ ആയിരുന്നു ഇത്തിരി ആശ്വാസകരമായ സീസൺ. ബാഴ്സലോണക്ക് വേണ്ടി ഈ സീസണിൽ 44 മത്സരങ്ങൾ കളിക്കാൻ താരത്തിനായിരുന്നു. ഫോം കണ്ടെത്താൻ ആയില്ല എങ്കിലും താരത്തിന് ഇത് പ്രതീക്ഷ നൽകിയിരുന്നു. പക്ഷെ പുതിയ പരിക്ക് താരത്തെ തകർക്കും. നാലു സീസണിന് ഇടയിൽ ബാഴ്സയിൽ കളിക്കവെ പന്ത്രണ്ടോളം വലിയ പരിക്കുകൾ ആണ് താരം നേരിടേണ്ടി വന്നത്.