ലോകത്തെ മികച്ച യുവതാരം ആയി ഡിലിറ്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകത്തെ മികച്ച യുവതാരത്തിന് ഏർപ്പെടുത്തിയ കോപ ട്രോഫി ഡച്ച് താരം ഡിലിറ്റ് കരസ്ഥമാക്കി. ബാലൻ ദി ഓറിനൊപ്പം കഴിഞ്ഞ വർഷം മുതൽ നൽകുന്ന പുരസ്കാരമാണ് കോപ ട്രോഫി. 21വയസ്സ് വരെയുള്ള മികച്ച യുവതാരങ്ങളെയാണ് ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. വോട്ടെടുപ്പിൽ വൻ വ്യത്യാസത്തിൽ ആണ് ഡിലിറ്റ് ഒന്നാമത് എത്തിയത്. കഴിഞ്ഞ വർഷം എമ്പപ്പെ ആയിരുന്നു ഈ പുരസ്കാരം നേടിയത്.

കഴിഞ്ഞ സീസണിൽ അയാക്സിനായി നടത്തിയ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതാണ് ഡിലിറ്റിനെ ഈ പുരസ്കാരത്തിൽ എത്തിച്ചത്. അയാക്സിന്റെ ക്യാപ്റ്റനായിരുന്ന ഡി ലിറ്റ് അവരെ സെമി ഫൈനൽ വരെ എത്തിച്ചിരുന്നു. ഡച്ച് ദേശീയ ടീമിനു വേണ്ടിയും ഗംഭീര പ്രകടനം ഡി ലിറ്റ് നടത്തിയിരുന്നു. ഇപ്പോൾ യുവന്റസ് ടീമിനായാണ് ഡി ലിറ്റ് കളിക്കുന്നത്. ഈ പുരസ്കാരത്തിന് തന്മെ സഹായിച്ച അയാക്സ് ടീമിനു മറ്റു സഹതാരങ്ങൾക്കും ഡി ലിറ്റ് നന്ദി പറഞ്ഞു. ഡോർട്മുണ്ട് താരം സാഞ്ചൊ രണ്ടാമതും, പോർച്ചുഗൽ താരം ജാവൊ ഫെലിക്സ് മൂന്നാമതും എത്തി.