ഡെലെ അലി സീരി എ ക്ലബായ കോമോയിൽ ചേർന്നു

Newsroom

Picsart 25 01 20 00 15 10 860

ടോട്ടൻഹാം ഹോട്‌സ്പറിന്റെയും എവർട്ടണിന്റെയും മുൻ മിഡ്‌ഫീൽഡർ ഡെലെ അലി സീരി എയിലെ പുതുമുഖങ്ങളായ കോമോയുമായി 18 മാസത്തെ കരാറിൽ ഒപ്പുവച്ചു. ക്ലബ് ഞായറാഴ്ചയാണ് കരാർ പ്രഖ്യാപിച്ചത്. താരം കളിക്കുന്നത് അനുസരിച്ചുള്ള വേതന പദ്ധതികളിലാണ് കരാർ.

1000799258

28 വയസ്സുള്ള അലി 194 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 51 ഗോളുകളും 34 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുള്ള മികച്ച പരിചയസമ്പത്തുള്ള താരമാണ്. 2022 ജനുവരിയിൽ സ്പർസ് വിട്ട് എവർട്ടണിലേക്ക് പോയതിനുശേഷം പരിക്കുകൾ അദ്ദേഹത്തിന്റെ കരിയറിനു സ്ഥിരം തടസ്സമായി. ടോഫീസിനായി 13 മത്സരങ്ങൾ മാത്രം കളിച്ച ശേഷം, അലി ബെസിക്റ്റാസിലേക്ക് ലോണിൽ പോയി, പക്ഷേ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം കൂടുതൽ തിരിച്ചടികൾ നേരിട്ടു.

സീരി എയിൽ നിലവിൽ 17-ാം സ്ഥാനത്തുള്ള കോമോ, തിങ്കളാഴ്ച ഉഡിനീസിനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ അലി സ്ക്വാഡിൽ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.