സ്‌പെയിൻ ദേശീയ ടീമിൽ ഒന്നാം നമ്പർ ഗോളി എന്ന സ്ഥാനം ഇനി ചെൽസിയുടെ കെപ്പക്ക്. ഒരു മാസം മുൻപേ ഡി ഹെയയെ ഇക്കാര്യം സ്പാനിഷ് ടീം മാനേജ്മെന്റ് അറിയിച്ചതായി റിപ്പോർട്ടുകൾ. റോബർട്ട് മോറെനോ പരിശീലകനായി എത്തിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ഗോളിയായ ഡി ഹെയക്ക് ദേശീയ ടീമിൽ സ്ഥാനം ബെഞ്ചിലായത്. മോറെനോ പരിശീലകനായ ശേഷം സ്‌പെയിൻ കളിച്ച 4 കളികളിലും കെപയാണ് സ്‌പെയിൻ വല കാത്തത് .
ലോകത്തെ ഏറ്റവും വിലയേറിയ ഗോളിയായ കെപ ചെൽസിയിൽ ബേധപെട്ട പ്രകടനമാണ് നടത്തുന്നത്. ഡി ഹെയ പക്ഷെ 2018 ലോകകപ്പിലും അതിന് ശേഷവും ഫോമിൽ കാര്യാമായ ഇടിവ് സംഭവിച്ചതോടെ കെപ്പക്ക് അവസരമെത്തി. ലഭിച്ച അവസരങ്ങൾ താരം മുതലാക്കിയത് ഡി ഹെയക്ക് വിനയായി. ഇന്നലെ റൊമാനിയക്ക് എതിരായ യൂറോ യോഗ്യത മത്സരത്തിലും കെപ തന്നെയാണ് സ്പാനിഷ് ഗോൾ വല കാത്തത്. 2020 യൂറോയിൽ സ്പാനിഷ് ഒന്നാം നമ്പർ ഗോളിയായ തിരിച്ചെത്താനാകും ഡി ഹെയയുടെ ശ്രമം.