മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഹീറ്റണ് പരിക്ക്, ഹെൻഡേഴ്സന്റെ ട്രാൻസ്ഫറിനെ ബാധിച്ചേക്കും

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക് പോകാൻ ശ്രമിക്കുന്ന ഡീൻ ഹെൻഡേഴ്സന് തിരിച്ചടി. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം കീപ്പർ ടോം ഹീറ്റണ് പരിക്കേറ്റിരിക്കുകയാണ്. അതുകിണ്ട് തന്നെ ഹെൻഡേഴണെ ക്ലബിൽ രണ്ടാം ഗോൾ കീപ്പറായി നിലനിർത്തുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുകയാണ് എന്ന് മാഞ്ചസ്റ്റർ ഈവിനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ 23 08 11 10 29 02 454

കഴിഞ്ഞ മാസം ഇന്റർ മിലാനിൽ നിന്ന് ഓൾഡ് ട്രാഫോർഡിലേക്ക് എത്തിയ ആന്ദ്രെ ഒനാനയ്ക്ക് പിന്നിൽ ക്ലബ്ബിന്റെ രണ്ടാം നമ്പർ ഗോൾകീപ്പറായി ഹീറ്റണെ ആയിരുന്നു യുണൈറ്റഡ് കണ്ടിരുന്നത്. 37-കാരന് പരിശീലനത്തിനിടെ ആണ് പരിക്കേറ്റത്. അദ്ദേഹം ഏതാനും ആഴ്ചകളോളം പുറത്തിരിക്കും എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

ഡീൻ ഹെൻഡേഴ്സണെ സ്വന്തമാക്കാൻ നോട്ടിംഘാം ഫോറാസ്റ്റ് ഇപ്പോഴും രംഗത്ത് ഉണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ ഹെൻഡേഴൺ അല്ലാതെ വേറൊരു ആൾ ഒനാനയ്ക്ക് പിറകിൽ ഇല്ല. 23കാരനായ കോവാർ ഇപ്പോഴും ക്ലബ്ബിനൊപ്പം ഉണ്ടെങ്കിലും ബയേർ ലെവർകൂസനിലേക്ക് പോകാൻ ഒരുങ്ങുകയാണ്‌. മറ്റൊരു കീപ്പറായ റാഡെക് വിറ്റെക്കും ലോണിൽ പോകുമെന്ന് പ്രതീക്ഷിക്കുന്നു.