ഡി സെർബിയെ പരിശീലകനാക്കി എത്തിക്കാൻ ബയേൺ ചർച്ചകൾ നടത്തുന്നു

Newsroom

ബയേൺ അവരുടെ അടുത്ത പരിശീലകനായി ബ്രൈറ്റൺ മാനേജർ റോബർട്ടോ ഡി സെർബിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. ഈ സീസൺ അവസാനത്തോടെ ടുഷൽ ബയേൺ പരിശീലക സ്ഥാനം ഒഴിയും എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ബയേൺ പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ്. ഡി സെർബി ഉൾപ്പെടെ മൂന്ന് പരിശീലകരെ ബയേൺ ഷോർട്ട് ലിസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഡിസെർബിക്ക് കീഴിൽ അവസാന രണ്ടു സീസണുകളായി ബ്രൈറ്റൺ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

ഡി സെർബി 24 02 18 15 02 10 904

യൂറോപ്പിൽ പല വലിയ ക്ലബ്ബുകളും ഡിസെർബിക്ക് ആയി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ഈ സീസൺ അവസാനത്തോടെ ഡിസെർബു ബ്രൈറ്റൺ പരിശീലക സ്ഥാനം ഒഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അദ്ദേഹവും ബ്രൈറ്റൺ വിടുമെന്ന് കഴിഞ്ഞ ദിവസകളിൽ സൂചന നൽകിയിരുന്നു.

ബ്രൈറ്റണിൽ എത്തും മുമ്പ് ഉക്രൈൻ ക്ലബായ ഷക്തറെ ആയിരുന്നു ഡി സെർബി പരിശീലിപ്പിച്ചത്. ഇറ്റാലിയൻ ക്ലബായ സസുവോളയുടെ പരിശീലകനായും തിളങ്ങിയിട്ടുണ്ട്.