അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ നയിച്ച ഡി മാറ്റോസ് ഇനി ബെൽജിയം ക്ലബിന്റെ കോച്ച്

Newsroom

ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ച പരിശീലകൻ ഡി മാറ്റോസ് പുതിയ ചുമതലയേറ്റെടുത്തു. ബെൽജിയത്തിലെ ഏറ്റവും മികച്ച ക്ലബിൽ ഒന്നായ റോയൽ ആന്റ്വേർപ് എഫ് സിയുടെ റിസേർവ് ടീമിന്റെ പരിശീലകനായാണ് ഡി മാറ്റോസ് ചുമതലയേറ്റിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങൾ എന്ന് പറഞ്ഞ് ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ദിവസങ്ങൾക്ക് ഉള്ളിലാണ് ഡി മാറ്റോസ് ബെൽജിയം ക്ലബിൽ ചുമതലയേറ്റത്.

നേരത്തെ തന്നെ ബെൽജിയം ക്ലബിൽ നിന്നുള്ള ഓഫർ ഡിമാറ്റോസ് അംഗീകരിച്ചിരിക്കണം എന്നാണ് ഇതിൽ നിന്ന് അനുമാനിക്കാൻ ആവുന്നത്. എ ഐ എഫ് എഫിന് അയച്ച ഔദ്യോഗിക കത്തിലൂടെയാണ് മാറ്റോസ് തന്റെ രാജി കഴിഞ്ഞ ആഴ്ച അറിയിച്ചത്. ട്രെയിനിങിനിടെ പരിക്കേറ്റ ഡി മാറ്റോസ് ആരോഗ്യ പ്രശ്നങ്ങളാൽ ചുമതല ഒഴിയുന്നതായാണ് എ ഐ എഫ് എഫിനോട് പറഞ്ഞത്.

,

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial