ബാഴ്സലോണ താരം ഫ്രാങ്കി ഡിയോങ്ങിന് പരിക്ക്. ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിന് ഇടയിൽ ആണ് ഡിയോങ്ങിന് പരിക്കേറ്റത്. മോണ്ടെനെഗ്രോയ്ക്ക് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു ആങ്കിളിന് പരിക്കേറ്റത്. താരം പെട്ടെന്ന് തന്നെ കളം വിടുകയും ചെയ്തു. ആങ്കിൾ ഇഞ്ച്വറി ആണെന്നും കൂടുതൽ പരിശോധനകൾ നടത്തും എന്നും നെതർലന്റ്സ് പരിശീലകൻ വാൻ ഹാൽ ഇന്നലെ മത്സര ശേഷം പറഞ്ഞു. പരിക്ക് ഗുരുതരമല്ല എന്നും അടുത്ത മത്സരത്തിൽ താൻ കളിക്കും എന്നുമായിരുന്നു ഡിയോങ്ങിന്റെ മറുപടി. നെതർലന്റ്സ് ഇന്നലെ രണ്ടു ഗോൾ ലീഡ് തുലച്ച് സമനിലയുമായി കളി അവസാനിപ്പിക്കേണ്ടി വന്നിരുന്നു.