ഡേവിഡ് മോയസ് എവർട്ടൺ മാനേജരായി തിരിച്ചെത്തുന്നു

Newsroom

Picsart 25 01 11 08 54 51 464
Download the Fanport app now!
Appstore Badge
Google Play Badge 1

ഡേവിഡ് മോയസ് രണ്ടാം തവണയും എവർട്ടൺ മാനേജരായി ചുമതലയേൽക്കാനുള്ള ഒരുക്കത്തിലാണ്, ചർച്ചകൾ പൂർത്തിയായതായും കരാർ ധാരണയിൽ എത്തിയതായും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എവർട്ടണിൻ്റെ പുതിയ ഉടമകളായ ദി ഫ്രീഡ്‌കിൻ ഗ്രൂപ്പ് (ടിഎഫ്‌ജി) ആണ് ഈ സുപ്രധാന തീരുമാനം എടുക്കുന്നത്.

1000788534

അവർ കഴിഞ്ഞ ദിവസം ഷോൺ ഡൈച്ചിൻ്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. മോയസ് രണ്ടര വർഷത്തെ കരാർ ഒപ്പിടുകയും ഉടൻ പരിശീലനം ആരംഭിക്കുകയും ചെയ്യും.

മുമ്പ് 2002 മുതൽ 2013 വരെ എവർട്ടൺ പരിശീലകനായിരുന്നു മോയസ്. ഗുഡിസൺ പാർക്കിൽ വിജയകരമായ ആദ്യ സ്പെൽ അദ്ദേഹൻ ആസ്വദിച്ചു. ഒമ്പത് ടോപ്പ്-10 ഫിനിഷുകളും ഒരു ചാമ്പ്യൻസ് ലീഗ് യോഗ്യതയും എഫ്എ കപ്പ് ഫൈനൽ മത്സരവും അദ്ദേഹത്തിന് കീഴിൽ എവർട്ടൺ നേടി. നിലവിൽ തരംതാഴ്ത്തൽ മേഖലയ്ക്ക് ഒരു പോയിൻ്റ് മുകളിൽ 16-ാം സ്ഥാനത്തുള്ള ക്ലബ്ബിനെ ഫോമിലേക്ക് കൊണ്ട് വരികയാകും മോയ്സിന്റെ ലക്ഷ്യം.

2023-24 സീസണിൻ്റെ അവസാനത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് വിട്ടതിന് ശേഷം മോയസ് ഒരു ജോലിയിലും പ്രവേശിച്ചിരുന്നില്ല. വെസ്റ്റ് ഹാമിൽ ഉണ്ടായിരുന്ന സമയത്ത്, ക്ലബ്ബിൻ്റെ 43 വർഷത്തെ ട്രോഫി വരൾച്ചയ്ക്ക് യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം നേടികൊടുത്തിരുന്നു.