എവർട്ടൺ മാനേജർ ഡേവിഡ് മോയസ് ശനിയാഴ്ച തന്റെ 700-ാമത് പ്രീമിയർ ലീഗ് മത്സരത്തിന് നേതൃത്വം നൽകും. ഇന്ന് എവർട്ടൺ ബ്രൈറ്റൺ & ഹോവ് ആൽബിയണെ നേരിടുമ്പോൾ ആകും മോയ്സ് ഈ നാഴികകല്ലിൽ എത്തുന്നത്. ആർസെൻ വെംഗർ (828), അലക്സ് ഫെർഗൂസൺ (810) എന്നിവർക്ക് ശേഷം ഈ നാഴികക്കല്ല് എത്തുന്ന മൂന്നാമത്തെ മാനേജറാണ് മോയസ്.
ഈ നേട്ടത്തെ മോയ്സ് “അവിശ്വസനീയം” എന്ന് വിശേഷിപ്പിച്ചു. നിലവിൽ ലീഗിലെ ഏറ്റവും പ്രായം കൂടിയ മാനേജരായ 61-കാരൻ, 2002-ൽ എവർട്ടണിലൂടെ ആണ് പ്രീമിയർ ലീഗ് കരിയർ ആരംഭിച്ചത്.
മോയസ് എവർട്ടണെ കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, സൺഡർലാൻഡ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവിടങ്ങളിലും മുമ്പ് മാനേജറായിട്ടുണ്ട്. 20 പോയിന്റുമായി എവർട്ടൺ 16-ാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. ബ്രൈറ്റണിനെതിരെ വിജയം നേടി ഈ നാഴികക്കല്ല് ആഘോഷിക്കുക എന്നതാകും മോയസിന്റെ ലക്ഷ്യം.