ലാലിഗ കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ഊർജ്ജമായി ഒരു സന്തോഷ വാർത്ത. ദീർഘകാലത്തെ പരിക്ക് മാറി അവരുടെ സെന്റർ ബാക്കായ ഡേവിഡ് അലാബ കളത്തിൽ മടങ്ങി എത്തുകയാണ്. താരം ഫിറ്റ്നസ് വീണ്ടെടുത്തിരിക്കികയാണ്. അടുത്ത മത്സരങ്ങൾ മുതൽ റയലിന്റെ മാച്ച് സ്ക്വാഡിൽ താരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മയ്യോർക്കയ്ക്ക് എതിരായ സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
2023 ഡിസംബറിൽ വിയ്യാറിയലിനെതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു ഡേവിഡ് അലാബയ്ക്ക് കാൽ മുട്ടിന് പരിക്കേറ്റത്. കാൽമുട്ടിനേറ്റ പരുക്ക് 13 മാസങ്ങളോളം താരത്തെ പുറത്ത് നിർത്തി. ഡിഫൻസിൽ ഒരുപാട് പരിക്കുകൾ റയലിനെ അലട്ടുന്ന സാഹചര്യത്തിൽ അലാബ തിരികെ വന്നത് റയലിന് ആശ്വാസമാകും.