മുൻ മധ്യനിര താരം ഡാരൻ ഫ്ലെച്ചറെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അണ്ടർ 18 ടീമിന്റെ മുഖ്യ പരിശീലകനായി ഔദ്യോഗികമായി നിയമിച്ചു. ക്ലബ്ബിനായി 340-ൽ അധികം മത്സരങ്ങൾ കളിക്കുകയും 2021-ൽ എക്സിക്യൂട്ടീവ് റോളിൽ തിരിച്ചെത്തുകയും ചെയ്ത ഫ്ലെച്ചർ ഇപ്പോൾ പുതിയ റോൾ ഏറ്റെടുക്കുകയാണ്.
ജർമ്മനിയിലെ അഡിഡാസ് ആസ്ഥാനത്ത് നടന്ന പരിശീലന ക്യാമ്പും ക്യുപിആറിനെതിരായ സൗഹൃദ മത്സരവുമടക്കം, പ്രീ-സീസൺ തയ്യാറെടുപ്പുകൾ ഫ്ലെച്ചറും യുവ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമും ഇതിനോടകം ആരംഭിച്ചു.