ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിനെ ബാഴ്സലോണ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമണ കേസിൽ ആണ് അറസ്റ്റ്. താരത്തെ കയിലിലേക്ക് മാറ്റിയതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാറ്റലൻ
പോലീസ് വക്താവിനെ ഉദ്ധരിച്ച് സി എൻ എൻ പറയുന്നത് ആൽവസ് വെള്ളിയാഴ്ച രാവിലെ ബാഴ്‌സലോണയിലെ ഒരു പോലീസ് സ്റ്റേഷനിലായിരുന്നു എന്നാണ് പിന്നീട് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റി എന്നും പോലീസ് പറയുന്നത്.

കഴിഞ്ഞ മാസം ബാഴ്‌സലോണ നൈറ്റ് ക്ലബിൽ നടന്ന ലൈംഗികാതിക്രമത്തിന് ആൽവ്‌സ് അന്വേഷണം നേരിടുകയായിരുന്നു. ആൽവ്സ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു എങ്കിലും കോടതി തെളിവുകൾ കണ്ടെത്തിയതിനാൽ ആണ് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്.














