ദലിമ തിരികെ ഗോകുലം കേരളയിൽ

Img 20211031 164153

ഇന്ത്യൻ വനിതാ ടീമിലെ പ്രധാന താരമായ ദലിമ ചിബെർ തിരികെ വീണ്ടും ഗോകുലം കേരളയിൽ എത്തി. രണ്ടു വർഷം മുമ്പ് ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലത്തിന് വേണ്ടി കളിച്ചിരുന്ന താരമാണ് ദലിമ. വരുന്ന ഇന്ത്യൻ വനിതാ ലീഗിലും കേരള വനിതാ ലീഗിലും എ എഫ് സി ചപ്യൻഷിപ്പിലും ഗോകുലത്തിന് ഒപ്പം ദലിമ ഉണ്ടാകും. നേരത്തെ ഗോകുലം വിട്ട് കാനഡ ടീമായ ബിസൺ സോക്കറിൽ കളിക്കാൻ ദലിമ പോയിരുന്നു. കാനഡയിലെ പഠനം കഴിഞ്ഞതോടെയാണ് ദലിമ ഇന്ത്യയിൽ തിരികെയെത്തിയത്.

ഇന്ത്യൻ ദേശീയ ടീമിലെയും പ്രധാന താരമായ ദലിമ. വനിതാ എ എഫ് സി ചപ്യൻഷിപ്പിനായി ഗോകുലം കേരള വലിയ ടീമിനെ തന്നെയാണ് ഒരുക്കുന്നത്. അദിതി ചൗഹാൻ, ഗ്രേസ്, സൗമ്യ തുടങ്ങി പ്രമുഖ ഇന്ത്യൻ താരങ്ങളും ഇവരെ കൂടാതെ വലിയ വിദേശ താരങ്ങളും ഒക്കെ ഇതിനകം ഗോകുലത്തിന് ഒപ്പം ചേർന്നിട്ടുണ്ട്.

Previous articleഅഫ്ഗാന്‍ ഇതിഹാസത്തിന്റെ അവസാന മത്സരം, ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍
Next articleഅവസാന മത്സരം നന്നായി അവസാനിപ്പിച്ച് അസ്ഗര്‍ അഫ്ഗാന്‍, 160 റൺസ് നേടി ഏഷ്യന്‍ രാജ്യം