എഫ്‌സി ബാഴ്‌സലോണ പോ ക്യൂബേഴ്സിയുടെ കരാർ 2029 ജൂൺ 30 വരെ നീട്ടി. 18 കാരനായ ഡിഫൻഡർ ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട, വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെ, സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ കരാറിൽ ഒപ്പുവച്ചു.

2024 ജനുവരിയിൽ കോപ്പ ഡെൽ റേയിൽ യൂണിയനിസ്റ്റാസിനെതിരെ അരങ്ങേറ്റം കുറിച്ചതിനുശേഷം, കുബാർസി ഫസ്റ്റ് ടീമിനായി 60 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഹാൻസി ഫ്ലിക്കിന്റെ ടീമിലെ പ്രധാന സെന്റർ ബാക്കായി വളരെ പെട്ടെന്ന് തന്നെ കുബാർസി മാറി. അടുത്തിടെ പെഡ്രി, ഗവു തുടങ്ങിയവരുടെ കരാറും ബാഴ്സലോണ നീട്ടിയിരുന്നു.