ക്രിസ്റ്റൽ പാലസിലെ ലോൺ സ്പെല്ലിൽ നിന്ന് ട്രെവോ ചലോബയെ തിരികെ കൊണ്ടുവരാൻ ചെൽസി തീരുമാനിച്ചു. 25 കാരനായ ഡിഫൻഡർ ഓഗസ്റ്റിൽ ഒരു സീസൺ ലോംഗ് ലോണിൽ ആയിരുന്നു പാലസിൽ ചേർന്നത്. എന്നാൽ സീസണിൻ്റെ പകുതിയിൽ ചെൽസിയെ തിരിച്ചുവിളിക്കാനുള്ള ഓപ്ഷൻ ചെൽസി ഉപയോഗിക്കുക ആയിരുന്നു.

പാലസിനായി 14 തവണ കളിച്ച ചലോബയുടെ ചെൽസിയിലെ പ്രതിരോധത്തിലെ പരിക്കുകൾ കാരണം ആണ് തിരിച്ചുവിളിക്കുന്നത്. വെസ്‌ലി ഫൊഫാനയും ബെനോയിറ്റ് ബദിയാഷിലിയും പുറത്തായതോടെ ചെൽസി മാനേജർ എൻസോ മറെസ്ക കാമ്പെയ്‌നിൻ്റെ ബാക്കി ഭാഗങ്ങളിൽ ചലോബയെ ആശ്രയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെൽസിയുടെ അടുത്ത മത്സരം വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ ആണ്. ആ മത്സരം ചലോബ കളിക്കാൻ സാധ്യതയുണ്ട്.