ഡെൻമാർക്കിന്റെ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിനിടെ തന്റെ ഐക്കണിക് സിയു സെലിബ്രേഷൻ അനുകരിച്ച റാസ്മസ് ഹൊയ്ലുണ്ടിനെ വിമർശിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ.

“ഹൊയ്ലുണ്ട് എന്റെ ആഘോഷം നടത്തുന്നത് ഒരു പ്രശ്‌നമല്ല. അത് അനാദരവ് കൊണ്ടല്ലെന്ന് എനിക്കറിയാം. അദ്ദേഹം മാത്രമല്ല, എല്ലാ കായിക ഇനങ്ങളിലും എന്നെപ്പോലെ ആഘോഷിക്കുന്ന ആളുകളുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളെ അദ്ദേഹം എന്റെ ആഘോഷം കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!”
ആദ്യ പാദത്തിൽ ഹൊയ്ലുണ്ട് നേടിയ ഗോളിൽ ഡെന്മാർക്ക് വിജയിച്ചിരുന്നു. രണ്ടാം പാദത്തിൽ തിരികെ വന്ന് സെമി ഉറപ്പാക്കാൻ ആകും എന്ന് റൊണാൾഡോ പറഞ്ഞു.