ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും!! അൽ നസർ ഫൈനലിൽ

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടു ഗോളുമായി വിജയശില്പിയായ മത്സരത്തിൽ അൽ നസറിന് വിജയം. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിന്റെ ഫൈനലിലേക്ക് ഇന്നത്തെ വിജയത്തോടെ അൽ നസർ മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ ഇറാഖ് ക്ലബായ അൽ ഷോർതയെ ഏക ഗോളിനാണ് അൽ നസർ പരാജയപ്പെടുത്തിയത്. ഒപ്പത്തിനൊപ്പം ഇരുടീമുകളും നിന്ന മത്സരത്തിൽ റൊണാൾഡോയുടെ ഗോൾ വിധി എഴുതി.

റൊണാൾഡോ 23 08 09 22 45 32 463

മത്സരത്തിന്റെ 75ആം മിനുട്ടിൽ ആയിരുന്നു ഗോൾ. അൽ നസറിന് ലഭിച്ച പെനാൾട്ടി റൊണാൾഡോ അനായാസം ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ ഗോളോടെ ഈ ടൂർണമെന്റിലെ ടോപ് സ്കോറർ ആയും റൊണാൾഡോ മാറി. ക്വാർട്ടറിൽ അൽ നസർ മൊറോക്കോ ക്ലബായ രാജ ക്ലബിനെ തോൽപ്പിച്ചിരുന്നു. ഇന്ന് രാത്രി നടക്കുന്ന അൽ ശബാബും അൽ ഹിലാലും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഫൈനലിൽ അൽ നസർ നേരിടുക. ഓഗസ്റ്റ് 12നാകും ഫൈനൽ.