ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഒരു ചരിത്ര മുഹൂർത്തതിൽ കൂടെ എത്തും. ഇന്ന് യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഐസ്‌ലാന്റിനെതിരെ പോർച്ചുഗലിനായി റൊണാൾഡോ ഇറങ്ങുമ്പോൾ അത് അദ്ദേഹത്തിന്റെ 200ആം മത്സരമാകും. പുരുഷ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാകും ഒരു താരം അന്താരാഷ്ട്ര ഫുട്ബോളിൽ 200 മത്സരങ്ങൾ കളിക്കുന്നത്.
തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോൾ തന്നെ പുരുഷ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനായി റൊണാൾഡോ മാറിയിരുന്നു. കുവൈത്തിന്റെ മുൻ റെക്കോർഡ് ഉടമയായ ബാദർ അൽ-മുതവയെ ആയിരുന്നു റൊണാൾഡോ മറികടന്നത്.
2003-ൽ തന്റെ സീനിയർ അരങ്ങേറ്റം നടത്തിയ റൊണാൾഡോ ആണ് ഇപ്പോൾ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പുരുഷ താരവും.